ഇറാൻ അത്യാധുനിക റോക്കറ്റ് പരീക്ഷിച്ചു
12:28 AM Feb 21, 2017 | Deepika.com
ടെഹ്റാൻ: ത്രിദിന സൈനികാഭ്യാസം ആരംഭിച്ച ഇറാൻ പുതിയ അത്യാധുനിക റോക്കറ്റ് പരീക്ഷിച്ചതായി തസ്നിം വാർത്താ ഏജൻസി അറിയിച്ചു. ഇറാനിലെ വിപ്ളവ ഗാർഡുകളുമായി അടുപ്പമുള്ള ഏജൻസിയാണു തസ്നിം. റോക്കറ്റിന്റെ മോഡലിനെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. റോക്കറ്റ് ലക്ഷ്യത്തിൽ പതിച്ചെന്നും പരീക്ഷണം വിജയിച്ചെന്നും തസ്നിം പറഞ്ഞു. അടുത്തയിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച ഇറാന്റെ നടപടിയിൽ അമേരിക്ക കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.