ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു
12:50 AM Apr 05, 2017 | Deepika.com
കരുനാഗപ്പള്ളി: ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. കല്ലേലിഭാഗം രമാ നിവാസിൽ വിജയകുമാർ (62) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മാരാരിത്തോട്ടം റെയിൽപാളത്തിലാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.