ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു
12:50 AM Apr 05, 2017 | Deepika.com
പത്തനാപുരം: ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് പത്തനാപുരം സ്വദേശി മരിച്ചു. കുണ്ടയം സലിം നിവാസിൽ സലിം (56) (ഹോട്ടൽ ബ്രീസ്, സിൻസി ട്രാവൽസ്) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ട്രാവൽ ഉടമയായ സലിം ഇതുമായി ബന്ധപ്പെട്ട് ഡൽഹിയ്ക്കു പോയി കേരള എക്സ്പ്രസിൽ മടങ്ങുന്പോൾ കൊല്ലം റെയിൽവേ സ്റ്റേഷൻ അടുക്കുന്നതിന് തൊട്ടുമുൻപാണ് ഹൃദയാഘാതം ഉണ്ടായത്. കൊല്ലം സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ സഹായിയായ പുനലൂർ സ്വദേശി സലീമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. മകൾ:സിൻസി.