കലിഫോർണിയയിൽ കനത്ത മഴ
12:17 AM Feb 19, 2017 | Deepika.com
ലോസ് ആഞ്ചലസ്: കലിഫോർണിയയിലും തെക്കൻ ഒറിഗോണിലും കനത്തമഴയും മഞ്ഞുവീഴ്ചയും ജനജീവിതം ദുസ്സഹമാക്കി. മണ്ണിടിച്ചിൽ ഭീഷണിമൂലം ലോസ് ആഞ്ചലസിനു സമീപം നൂറോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. മേഖലയിലെ കനത്ത കാറ്റിൽ വൈദ്യുതി ലൈനുകൾ തകർന്നതുമൂലം ഒരു ലക്ഷത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസം നേരിടുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയും കാറ്റും മൂലം രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.