റോം: തർക്കങ്ങളും അന്യോന്യമുള്ള അധിക്ഷേപങ്ങളും അവസാനിപ്പിച്ച് രാഷ്ട്രീയക്കാർ കൂടുതൽ കേൾക്കാൻ സന്നദ്ധതയുള്ളവരായി മാറണമെന്നു ഫ്രാൻസിസ് പാപ്പ.
റോമിലെ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്കായി ട്രീ കാംപസിൽ നൽകിയ സന്ദേശത്തിലാണു രാഷ്ട്രീയക്കാർ പരസ്പരം പഴിചാരി സംസാരിക്കുന്നത് ഒഴിവാക്കണമെന്നു അഭിപ്രായപ്പെട്ടത്. രാഷ്ട്രീയക്കാർ സംസാരത്തിന്റെ ശബ്ദം കുറയ്ക്കുകയും മറ്റുള്ളവർ പറയുന്നതിനു ചെവികൊടുക്കുകയും വേണം. ലോകസമൂഹത്തിനു മുന്പിൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നിലവാരം താഴ്ന്നു തുടങ്ങിയതായും മാർപാപ്പ പറഞ്ഞു.
അഭയാർഥികൾക്കെതിരേ രൂപപ്പെടുന്ന വികാരങ്ങളെക്കുറിച്ച് പരാമർശിച്ച മാർപാപ്പ അവരെ സഹോദരീ സഹോദരൻമാരായി കാണണമെന്ന് ആഹ്വാനം ചെയ്തു.
അഭയാർഥികളെ സ്വാഗതം ചെയ്യണമെന്നും അവരെ ഭീഷണിയായി കാണരുതെന്നും മാർപാപ്പ ഒാർമിപ്പിച്ചു.
രാഷ്ട്രീയക്കാർ കേൾവിക്കാരാകണം: ഫ്രാൻസിസ് മാർപാപ്പ
12:26 AM Feb 18, 2017 | Deepika.com