കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ സൈനിക ചെക്കുപോസ്റ്റുകൾക്കു നേരേ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ 21 ഭീകരർക്കു ജീവഹാനി നേരിട്ടെന്ന് പ്രതിരോധ വക്താവ് ജനറൽ ദൗലത്ത് വസിറി പറഞ്ഞു.
ഇതിനിടെ ഇന്നലെ പാക് അതിർത്തിക്കു സമീപമുള്ള കുനാർ പ്രവിശ്യയിലെ ചെക്കുപോസ്റ്റിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു.
17 സൈനികരെ ഐഎസ് വധിച്ചു
12:26 AM Feb 18, 2017 | Deepika.com