അവധിക്കാല ക്യാമ്പ് ആരംഭിച്ചു

11:24 PM Apr 04, 2017 | Deepika.com
കൊല്ലം: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അവധിക്കാല ക്യാമ്പ് പവിത്രേശ്വരം കെഎൻഎൻഎം എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസിൽ ആരംഭിച്ചു. ഏഴിന് സമാപിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം സബ്കളക്ടർ ഡോ.എസ്.ചിത്ര നിർവഹിച്ചു.

ഇന്ന് രാവിലെ ഒമ്പതിന് യോഗ ഇൻസ്ട്രക്ടർ പ്രഭാത സന്ദേശം നൽകും, പത്തിന് ലഹരിവിരുദ്ധ സമൂഹം എന്ന വിഷയത്തിൽ കൊട്ടാരക്കര എക്സൈസ് സിഐ ക്ലാസെടുക്കും, വൈകുന്നേരം അഞ്ചിന് ഗാഡ്ജറ്റ് പ്രഭാഷണം. നാളെ രാവിലെ ഒമ്പതിന് ഡോ.ആർ.അശ്വതി പ്രഭാതസന്ദേശം നൽകും, പത്തിന് ജൈവവൈവിധ്യവും സംരക്ഷണവും എന്ന വിഷയത്തിൽ എൻ.കനകരാജ്, ജെ.ജോസ്, വി.വിവേക് എന്നിവർ ക്ലാസെടുക്കും, വൈകുന്നേരം 6.30ന് മാജിക് ഷോ. ഏഴിന് രാവിലെ ഒമ്പതിന് സർവമത പ്രാർഥന.