വി.സാംബശിവൻ സ്മാരക കഥാപ്രസംഗ മത്സരം

11:24 PM Apr 04, 2017 | Deepika.com
കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രഫ.വി.സാംബശിവൻ സ്മാരക കഥാപ്രസംഗ മത്സരം നടത്തുന്നു. 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊല്ലം ഗേൾസ് ഹൈസ്കൂളിൽ ഒരുക്കുന്ന ഫിദൽ കാസ്ട്രോ നഗറിലാണ് മത്സരം. മുപ്പത് വയസിന് താഴെയുള്ളവർക്ക് പങ്കെടുക്കാം. പക്കമേളം നിർബന്ധമില്ല. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. താല്പര്യമുള്ളവർ 15ന് രാവിലെ 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9495207161, 9446905485.

കൊല്ലം പുസ്തകോത്സവത്തോടനുബന്ധിച്ച് എഴുത്തുകാരുടേയും ആസ്വാദകരുടേയും കൂട്ടായ്മയായ സാഹിത്യം 2016ന്റെ രജിസ്ട്രേഷൻ തുടങ്ങി. 17നും 18നുമാണ് സാഹിത്യം 2016 സംഘടിപ്പിക്കുന്നത്. ഫോൺ: 0474 2767068, 9495207161, 9446905485.