ജില്ലാ ജയിലിൽ തൊഴിൽപരിശീലന സമാപനം ഇന്ന്

11:24 PM Apr 04, 2017 | Deepika.com
കൊല്ലം: സിൻഡ് ആർഎസ് ഇടിഐയുടെ ആഭിമുഖ്യത്തിൽ ജില്ലാജയിൽ അന്തേവാസികൾക്കായി നടത്തിവന്ന സൗജന്യ തൊഴിൽപരിശീലനത്തിന്റെ സമാപനം ഇന്ന് നടക്കും. രാവിലെ 11ന് ജയിൽ അങ്കണത്തിൽ നടക്കുന്ന സമ്മേളനം എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സിക്ക ഡയറക്ടർ ബി.പ്രദീപ് അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റ് ബാങ്ക് ജനറൽ മാനേജർ പി കറുപ്പയ്യാ, ലീഡ് ബാങ്ക് മാനേജർ എ.പത്മകുമാർ, ശോഭനാ ശിവാനന്ദൻ, ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ കെ വി മുകേഷ്, സിൻഡ് ആർഎസ്ഇടിഐ ഡയറക്ടർ ഡി. രാജേന്ദ്രപ്രസാദ്, ജയിൽ സൂപ്രണ്ട് കെ.വിശ്വനാഥക്കുറുപ്പ് എന്നിവർ പ്രസംസിക്കും.