52 കർഷകരെ താലിബാൻ റാഞ്ചി
12:50 AM Feb 16, 2017 | Deepika.com
മസാറെ ഷറീഫ്: വടക്കൻ അഫ്ഗാനിസ്ഥാനിലെ ജൗസ്ജൻ പ്രവിശ്യയിൽ 52 കർഷകരെ തോക്കുധാരികൾ റാഞ്ചി. താലിബാനാണ് ഇതിനു പിന്നിലെന്നു കരുതപ്പെടുന്നു. ജൗസ്ജനിലെ മൂന്നു ഗ്രാമങ്ങളിലെ കർഷകരെയാണ് അക്രമികൾ വയലുകളിൽനിന്നു പിടികൂടിയത്. കർഷകരെ വിട്ടുകിട്ടാൻ റാഞ്ചികളുമായി ചർച്ച തുടങ്ങിയെന്ന് പോലീസ് വക്താവ് റിസാ ഘോറി അറിയിച്ചു.