തൃശൂർ: ഇടപാടുകാർക്ക് ഏറ്റവും ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന കെഎസ്എഫ്ഇയുടെ ദൗത്യത്തിന്റെ ഭാഗമായി ശാഖകളിൽ കോർ സൊല്യൂഷൻ സമ്പ്രദായം നടപ്പാക്കിവരികയാണെന്നു ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് അറിയിച്ചു. ഭൂരിഭാഗം ശാഖകളിലും ഇതു നടപ്പാക്കിക്കഴിഞ്ഞു.
ശേഷിക്കുന്ന ശാഖകളിൽ ഈ സാമ്പത്തികവർഷംതന്നെ പ്രാവർത്തികമാക്കും. ഈ കോർ സൊല്യൂഷൻ സംവിധാനത്തിലേക്ക് കംപ്യൂട്ടർ സോഫ്റ്റ്വെയർ മാറ്റുന്നതിന്റെ ഭാഗമായി ശാഖകളിൽ ഇടപാടുകാർക്കു ചില താത്കാലിക തടസങ്ങൾ നേരിടുന്നതിൽ ചെയർമാൻ ഖേദം അറിയിച്ചു.
ചിട്ടി ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്തവരുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാങ്കേതികമായ ഈ തടസങ്ങൾ ഉടനെ പരിഹരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്എഫ്ഇയിൽ കോർ സൊല്യൂഷൻ
12:10 AM Feb 16, 2017 | Deepika.com