ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ. 2020 ആകുന്പോഴേക്കും യുഎഇ- ഇന്ത്യ വ്യാപാരം 10,000 കോടി ഡോളറിലെത്തുമെന്ന് കോൺഫെഡറേഷൻ ഒാഫ് ഇന്ത്യ ഇൻഡസ്ട്രി(സിഐഐ) റിപ്പോർട്ട്. ഇപ്പോൾ ഇത് 6,000 കോടി ഡോളറാണ്.
ഇന്ത്യൻ കന്പനികൾക്ക് യുഎഇ പോലുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ കന്പനികളുമായുള്ള വ്യാപാരം ബന്ധത്തിന്റെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും വിദേശ വ്യാപാര ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു കേന്ദ്ര വാണിജ്യമന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സിഐഐ പ്രസ്താവനയിൽ അറിയിച്ചു.
10,000 കോടി ഡോളർ ലക്ഷ്യവുമായി ഇന്ത്യ - യുഎഇ വ്യാപാരം
12:10 AM Feb 16, 2017 | Deepika.com