ന്യൂഡൽഹി: ടാറ്റാ കമ്യൂണിക്കേഷൻസ് നെറ്റ്വർക്ക് സേവന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2017-18 സാന്പത്തിക വർഷത്തിൽ 2,000 കോടിയുടെ നിക്ഷേപം നടത്തും.
ഉപയോക്താക്കൾക്ക് മികച്ച നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിന് നെറ്റ്വർക്ക് സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. അടുത്ത സാന്പത്തിക വർഷം കന്പനി അടിസ്ഥാന സൗകര്യ വികസനത്തിനായി 1,000 കോടി രൂപ ചെലവഴിക്കുമെന്ന് ടാറ്റാ കമ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിനോദ് കുമാർ പറഞ്ഞു. ഇത്രയും തന്നെ തുക സോഫ്റ്റ്വെയറിനും സേവനങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനായും ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന സാന്പത്തിക വർഷത്തിൽ മറ്റു കന്പനികളെ വാങ്ങാനും ടാറ്റാ കമ്യൂണിക്കേഷൻസ് ആലോചിക്കുന്നുണ്ടെന്നു വിനോദ് കുമാർ പറഞ്ഞു.
കഴിഞ്ഞ മാസം ടാറ്റാ കമ്യൂണിക്കേഷൻസിന്റെ നെതർലാൻഡ്സ് വിഭാഗം ടെലീന ഹോൾഡിംഗ്സിന്റെ 35 ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതിനോട് ചുവടുപിടിച്ചു കൂടുതൽ വരുന്ന സാന്പത്തിക വർഷത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനും കന്പനി താത്പര്യപ്പെടുന്നതായും സിഇഒ വിനോദ് കുമാർ പറഞ്ഞു.
ടാറ്റാ കമ്യൂണിക്കേഷൻസ് 2000 കോടിയുടെ നിക്ഷേപം നടത്തും
12:05 AM Feb 15, 2017 | Deepika.com