കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പ കന്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ ഡിസംബർ പാതത്തിലെ ലാഭം 291 കോടി രൂപ.
കഴിഞ്ഞ വർഷത്തേതിൽനിന്നും 56 ശതമാനം വർധനവാണ് ഈ പാദത്തിൽ കന്പനി ഈ വർഷം കൈവരിച്ചത്.
ഇതോടെ കഴിഞ്ഞ ഒന്പത് മാസ കാലയളവിലെ കന്പനിയുടെ ലാഭം 858 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ സ്ഥാനത്ത് കന്പനിയുടെ ലാഭം 810 കോടി രൂപയായിരുന്നു. ഈ കാലയളവിൽ 2583 കോടി രൂപയുടെ വായ്പയാണ് കന്പനി അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയം കന്പനി അനുവദിച്ച 1583 കോടി രൂപയുടെ 11 ശതമാനം വർധിച്ച കണക്കാണിത്.
മുത്തൂറ്റ് ഫിനാൻസിന്റെ ലാഭം 291 കോടി രൂപ
12:05 AM Feb 15, 2017 | Deepika.com