പലിശ കൂട്ടും: യുഎസ് ഫെഡ് ചെയർപേഴ്സൺ എലൻ
12:05 AM Feb 15, 2017 | Deepika.com
വാഷിംഗ്ടൺ: തൊഴിലവസരങ്ങളും പണപ്പെരുപ്പവും വർധിച്ചാൽ പലിശ കൂട്ടുമെന്ന് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർപേഴ്സൺ ജാനറ്റ് എലൻ. അമേരിക്കൻ സെനറ്റിന്റെ ബാങ്കിംഗ് കമ്മിറ്റിയിൽ മൊഴി നല്കുകയായിരുന്നു അവർ. എലന്റെ മൊഴിക്കു മുന്പ് ഉയർന്ന സ്വർണവില ഈ പ്രസ്താവനയെ തുടർന്ന് ഒരു ശതമാനത്തോളം താണു.