ബൈ​ക്കി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

12:47 AM Apr 04, 2017 | Deepika.com
പു​ന​ലൂ​ർ: ബൈ​ക്കി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ആ​ർ​ച്ച​ൽ ര​ജി​താ വി​ലാ​സ​ത്തി​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ര​ഞ്ജു കൃ​ഷ്ണ​ൻ (28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ല്ലി​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം ര​ഞ്ജു കൃ​ഷ്ണ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​നു പി​ന്നി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ​നേ​രം കാ​ർ ബൈ​ക്കി​നെ റോ​ഡി​ലൂ​ടെ നി​ര​ക്കി​കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് കാ​റും ബൈ​ക്കും 20അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പു​ന​ലൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ ക​ല​യ​നാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്, കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി സ​ന​ൽ എ​ന്നി​വ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​ത്. മ​രി​ച്ച ര​ഞ്ജു പു​ന്ന​ല അ​മ്മൂ​മ്മ കൊ​ട്ടാ​രം ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​ണ്. അ​ജി​ത​യാ​ണ് ഭാ​ര്യ. അ​ന​ന്തു ഏ​ക മ​ക​നാ​ണ്.