കുണ്ടറ താലൂക്ക് ആശുപത്രിവികസന സംഗമം എട്ടിന്

11:20 PM Apr 03, 2017 | Deepika.com
കൊല്ലം: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള കുണ്ടറ താലൂക്ക് ആശുപത്രി വികസന സംഗമം എട്ടിന് രാവിലെ ഒമ്പതിന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ജനകീയ വേദി ചെയർമാൻ കുമ്പളം സോളമന്റെ അധ്യക്ഷതയിൽ ചേരുന്ന സംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.

രക്‌തദാന ഫോറത്തിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപിയും അവയവദാന ഫോറത്തിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എംപിയും ആരോഗ്യ ക്ലാസുകളുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎയും നിർവഹിക്കും.

ജോസഫ് കെന്നഡി, സി.സന്തോഷ്, ജൂലിയറ്റ് നെൽസൺ, ബാബുരാജ്, എൻ.വിജയൻ, ബിനു കരുണാകരൻ, എ.ഷീല, അനിൽകുമാർ, പ്ലാവറ ജോൺ ഫിലിപ്പ്, ഉഷ പ്രസാദ്, എ.സിമ്മി, ജി.ലക്ഷ്മി, എൽ.വിജയകുമാർ, ഫാ.സേവ്യർലാൽ, ജി.ഗോപകുമാർ, ഫാ.തോമസ് പട്ടാഴി, നൗഷാദ് എസ്.പള്ളിപ്പുറം, ഡിൻഷാ, വൽസമ്മ ജോൺ എന്നിവർ പ്രസംഗിക്കും.

മെഡിക്കൽ ക്യാമ്പിന് താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ജി.ബാബുലാൽ നയിക്കും. വൃക്കരോഗ ബോധവത്ക്കരണ ക്ലാസിന് ഡോ.പ്രവീൺ നമ്പൂതിരി നേതൃത്വം നൽകും. തുടർന്ന് കൊല്ലം പഞ്ചരത്ന ഗ്രൂപ്പിന്റെ സംഗീതാലാപനം.