ദേ​വ് പ​ട്ടേ​ലിന് ഒാസ്കർ നോമിനേഷൻ

02:12 AM Jan 25, 2017 | Deepika.com
ലൊ​​​​സാ​​​​ഞ്ച​​​​ല​​​​സ്: സ്‌​​​ലം ഡോ​​​​ഗ് മി​​​​ല്യ​​​​നെ​​​​യ​​​​റെ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​നാ​​​യ ദേ​​​വ് പ​​​ട്ടേ​​​ലി​​​ന് ഒാ​​​സ്ക​​​ർ നോ​​​മി​​​നേ​​​ഷ​​​ൻ. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പു​​​തി​​​യ ചി​​​ത്ര​​​മാ​​​യ ല​​​യ​​​ണി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​നാ​​​ണ് നോ​​​മി​​​നേ​​​ഷ​​​ൻ.സാ​​​​രു ബ്രെ​​​​ യ്‌​​​​ലി എ​​​​ന്ന യ​​​​ഥാ​​​​ര്‍​ഥ വ്യ​​​​ക്തി​​​​യു​​​​ടെ ക​​​​ഥ പ​​​​റ​​​​യു​​​​ന്ന ചി​​​​ത്ര​​​​മാ​​​​ണ് ല​​​​യ​​​​ണ്‍.

മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഖാ​​​​ണ്ഡ്വാ​​​​യി​​​​ലെ ഷേ​​​​രു മു​​​​ന്‍​ഷി ഖാ​​​​ന്‍ എ​​​​ന്ന കു​​​​ട്ടി സാ​​​​രു ബ്ര​​​​യെ​​​​ലി എ​​​​ന്ന ഓ​​​​സ്‌​​​​ട്രേ​​​​ലി​​​​യ​​​​ന്‍ ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​നാ​​​​കു​​​​ന്ന​​​​താ​​​​ണ് സി​​​​നി​​​​മ​​​​യു​​​​ടെ ക​​​​ഥ. ദ​​​​രി​​​​ദ്ര കു​​​​ടും​​​​ബ​​​​ത്തി​​​​ല്‍ ജ​​​​നി​​​​ച്ച ഷേ​​​​രു​​​​വി​​​​ന് സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു. സ​​​​ഹോ​​​​ദ​​​​രനെ തേ​​​​ടി​​​​യി​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​ണ് ഷേ​​​​രു.

ട്രെ​​​​യി​​​​ന്‍ ക​​​​യ​​​​റി ഷേ​​​​രു എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന​​​​ത് കോ​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലാ​​​​ണ്. അ​​​​വി​​​​ടെ ജീ​​​​വി​​​​ക്കാ​​​​ന്‍ വേ​​​​ണ്ടി ഷേ​​​​രു​​​വി​​​നു പി​​​ച്ച​​​യെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രെ വ​​​ന്നു. ഒ​​​​ടു​​​​വി​​​​ല്‍ ഷേ​​​രു ഒ​​​​രു അ​​​​നാ​​​​ഥാ​​ല​​​​യ​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്നു. അ​​​​വി​​​​ടെ​​​​യാ​​​​ണ് ഷേ​​​​രു​​​​വിന്‍റെ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ വ​​​​ഴി​​​​ത്തി​​​​രി​​​​വ് സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്. ദേ​​​​വി​​​​ന്‍റെ ആ​​​​ദ്യ സി​​​​നി​​​​മ​​​​യാ​​​​യ സ്‌​​​ലം ഡോ​​​​ഗ് മി​​​​ല്യ​​​​ണ​​​​യ​​​​ര്‍ നി​​​​ര​​​​വ​​​​ധി ഓ​​​​സ്‌​​​​ക​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യി​​​​രു​​​​ന്നു. ല​​​​യ​​​​ണും ഇ​​​​ന്ത്യ​​​​ന്‍ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള ചി​​​​ത്ര​​​​മാ​​​ണെ​​​ന്ന​​​താ​​​ണു മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത.

ഹോ​​​ളി​​​വു​​​ഡ് സം​​​ഗീ​​​ത​​​ചി​​​ത്രം ലാ ​​​ലാ ലാ​​​ൻ​​​ഡി​​​ന് മി​​​ക​​​ച്ച ചി​​​ത്രം, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ൻ,മി​​​ക​​​ച്ച ഗാ​​​നം എ​​​ന്നി​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ 14 ഓ​​​സ്ക​​​ർ നോ​​​മി​​​നേ​​​ഷ​​​ൻ ലഭിച്ചു. ഇ​​​തി​​​നു​​​മു​​​മ്പ് ടൈ​​​റ്റാ​​​നി​​​ക്കി​​​നു മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ര​​​യും നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കി​​​ട്ടി​​​യി​​​ട്ടു​​​ള്ള​​​ത്.
ലാ​​​ലാ ലാ​​​ൻ​​​ഡി​​​ന് നേ​​​ര​​​ത്തെ ഏ​​​ഴ് ഗോ​​​ൾ​​​ഡ​​​ൻ ഗ്ലോ​​​ബ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ച്ചു. മൂ​​​ൺ​​​ലൈ​​​റ്റി​​​ന് എ​​​ട്ട് ഓ​​​സ്ക​​​ർ നോ​​​മി​​​നേ​​​ഷ​​​നു​​​ണ്ട്. ബോ​​​ക്സ് ഓ​​​ഫീ​​​സി​​​ൽ ഹി​​​റ്റാ​​​യ ഡ​​​ഡ്പൂ​​​ളി​​​നു നോ​​​മി​​​നേ​​​ഷ​​​നി​​​ല്ല.