മൈക്ക് പോമ്പിയോ സിഐഎ ഡയറക്ടർ
02:12 AM Jan 25, 2017 | Deepika.com
വാഷിംഗ്ടൺഡിസി: സിഐഎ ഡയറക്ടറായി മൈക്ക് പോമ്പിയോ ചുമതലയേറ്റു. 32ന് എതിരേ 66 വോട്ടിന് നിയമനം സെനറ്റ് സ്ഥിരീകരിച്ചു. ഒബാമ നിയമിച്ച സിഐഎ മേധാവി ജോൺ ബ്രെന്നൻ കഴിഞ്ഞദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. പ്രതിരോധ സെക്രട്ടറിയായി ജെയിംസ് മാറ്റിസും ആഭ്യന്തര സെക്രട്ടറിയായി ജോൺ കെല്ലിയും വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു.