അഫ്ഗാനിസ്ഥാനിൽ യുഎസ് തുടരണം: റഷ്യ
02:12 AM Jan 25, 2017 | Deepika.com
മോസ്കോ: അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈന്യത്തെ പൂർണമായി പിൻവലിക്കുന്നത് സ്ഥിതിഗതികൾ വഷളാക്കാനേ ഉപകരിക്കുകയുള്ളുവെന്നു റഷ്യൻ വിദേശമന്ത്രാലയം. പുടിന്റെ അഫ്ഗാൻ പ്രതിനിധി സമിർ കാബുലോവിനെ ഉദ്ധരിച്ച് ഇന്റർഫാക്സ് റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം. അഫ്ഗാനിസ്ഥാനിൽനിന്നു പിൻവാങ്ങാൻ തത്കാലം ട്രംപ് ഭരണകൂടത്തിനു പദ്ധതിയില്ലെന്നാണു മനസിലാവുന്നത്. പിൻവാങ്ങുന്നതു വൻ പ്രത്യാഘാതമുണ്ടാക്കുമെന്നു കാബുലോവ് പറഞ്ഞു.