വാഷിംഗ്ടൺ ഡിസി: ബറാക് ഒബാമയുടെ ആരോഗ്യപരിരക്ഷാ പദ്ധതി (ഒബാമ കെയർ) അവസാനിപ്പിച്ചുകൊണ്ട് പുതിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണത്തിനു തുടക്കമിട്ടു.
ക്യാപിറ്റോൾ ഹില്ലിലെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈറ്റ്ഹൗസിലെത്തിയ ട്രംപ് ആദ്യം ഒപ്പുവച്ചത് ഒബാമകെയർ അവസാനിപ്പിക്കുന്ന ഫയലിലാണ്. ഏറ്റവും വേഗം ഒബാമകെയർ നിയമം റദ്ദാക്കുകയാണ് തന്റെ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ഇനി ധനകാര്യബാധ്യതയുള്ള ഒന്നും ആ നിയമപ്രകാരം ഏറ്റെടുക്കരുതെന്നും ഉത്തരവിൽ പറയുന്നു. ചുരുങ്ങിയ വരുമാനക്കാർക്കു സർക്കാർ ചെലവിൽ ആരോഗ്യപരിപാലനം നൽകുന്നതാണ് ഒബാമകെയർ. ആരോഗ്യമേഖലയിൽ യൂറോപ്യൻ രാജ്യങ്ങളെപ്പോലെയാകരുത് അമേരിക്ക എന്നാണ് ട്രംപിന്റെ വാദം.
രണ്ടുകോടിയോളം പേർക്കു സഹായമായിരുന്നു ഒബാമ കെയർ. ഈ നിയമം റദ്ദാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസ് നടപടികൾ തുടങ്ങിയിരുന്നു.
ആദ്യ ഉത്തരവ് ഒബാമകെയർ റദ്ദാക്കൽ
12:38 AM Jan 22, 2017 | Deepika.com