അങ്കാറ: പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ നൽകാനുള്ള നിർദേശത്തിന് തുർക്കി പാർലമെന്റിന്റെ പിന്തുണ. നിയമഭേദഗതി അംഗീകരിച്ചാൽ പ്രസിഡന്റ് ത്വയിപ് എർദോഗന് 2029 വരെ അധികാരത്തിൽ തുടരാനാകും.
നിയമം പ്രാബല്യത്തിൽ വരുന്നത് എർദോഗന്റെ ഏകാധിപത്യപ്രവണതകൾ കൂടുതൽ രൂക്ഷമാക്കുമെന്നാണു പ്രതിപക്ഷത്തിന്റെ ഭയം. 550 അംഗ പാർലമെന്റിൽ നിയമഭേദഗതിയെ അനുകൂലിച്ച് 339 വോട്ടുകൾ ലഭിച്ചു.
തുർക്കിയിൽ പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ
12:38 AM Jan 22, 2017 | Deepika.com