എൽഡിഎഫ് സർക്കാരിനെ നാടിന് ആവശ്യമില്ലെന്ന് യുത്ത് ഫ്രണ്ട്–എം

10:14 PM Mar 30, 2017 | Deepika.com
പുനലൂർ: വീഴ്ച പറ്റിയെന്ന് പറയാൻ മാത്രം വായ് തുറക്കുന്ന എൽഡിഎഫ് സർക്കാരിനെ നാടിനാവശ്യമില്ലെന്ന് യൂത്ത് ഫ്രണ്ട്–എം ജില്ലാ കമ്മിറ്റി ആരോപിച്ചു.

എസ്എസ്എൽസി കണക്കുപരീക്ഷയിൽ സർക്കാർ കാണിച്ച വീഴ്ച വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വീണ്ടും പരീക്ഷ നടത്തി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇടത് അധ്യാപക സംഘടനയുടെ താല്പര്യം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് ജില്ലാ പ്രസിഡന്റ് ബിജു ടി. ഡിക്രൂസ് ആവശ്യപ്പെട്ടു.

സമസ്ത മേഖലയിലും സംസ്‌ഥാന സർക്കാർ പരാജയമാണ്. സംസ്‌ഥാനത്ത് ക്രമസമാധാനനില പാടെ തകർന്നു. പീഡനങ്ങളും കൊലപാതകങ്ങളും വർധിച്ചു വരുന്നതായും ഈ സാഹചര്യത്തിൽ സർക്കാർ ഭരണത്തിൽ നിന്ന് പുറത്തുപോകണമെന്നും ബിജു ടി. ഡിക്രൂസ് ആരോപിച്ചു.