കാൻസർ ബോധവത്ക്കരണസെമിനാർ നാളെ

10:13 PM Mar 30, 2017 | Deepika.com
കൊല്ലം: തില്ലേരി കാത്തലിക് വെൽഫെയർ അസോസിയേഷൻ, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ കാൻസർ കൺട്രോൾ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ തില്ലേരി സെന്റ് ആന്റണീസ് എൽപി സ്കൂളിൽ കാൻസർ ബോധവത്ക്കരണ സെമിനാർ നടക്കും.രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സെമിനാർ നടത്തുന്നതെന്ന് കാത്തലിക് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ജെ.ഡോൺ ബോസ്കോ അറിയിച്ചു.