കോട്ടയം: സ്വാഭാവിക റബർ മാത്രം ഉപയോഗിച്ചു നിർമിക്കുന്ന ഹവായ് ചെരുപ്പുകളുമായി ഇവ റബേഴ്സ്. ഇവ ഹവായിയുടെ നാച്വറ ഹവായ് ചെരുപ്പുകൾ റബർ ബോർഡിന്റെ വിദഗ്ധ കൺസൾട്ടൻസിയോടുകൂടിയാണു തയാറാക്കുന്നത്.
പരിസ്ഥിതി, ആരോഗ്യവിഷയങ്ങൾക്കൂടി ശ്രദ്ധിച്ചുള്ളതാണ് ഈ ചെരുപ്പുകൾ എന്നു ഇവ ഹവായി മാനേജിംഗ് പാർട്ണർ ജോയിക്കുട്ടി തോക്കനാട്ട് പറഞ്ഞു. 26 വർഷമായി ചെരുപ്പ് വ്യവസായത്തിലുള്ളതാണ് ഇവ ഹവായ്.
പിവിസി പോലെ പരിസ്ഥിതിക്കു ദോഷം വരുത്തുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ചെരുപ്പുകളിൽനിന്നൊരു മാറ്റം ആണു സ്വാഭാവിക റബർ ഉപയോഗിച്ചുള്ള ഹവായ് ചെരുപ്പ് എന്ന് അദ്ദേഹം വിശദീകരിച്ചു. കൃത്രിമ റബറും പിവിസി മെറ്റീരിയലും ചേർത്താണ് ഇപ്പോൾ വിപണിയിലുള്ള മിക്ക ബ്രാൻഡുകളും നിർമിക്കുന്നത്.
റബർ ബോർഡിന്റെ 100 ശതമാനം നാച്വറൽ സർട്ടിഫിക്കേഷനോടുകൂടിയാണ് ഇവ ഹവായ് നാച്വറ വിപണിയിലെത്തുന്നത്. സ്വാഭാവിക റബർ ഉപയോഗിക്കുന്നതിനാൽ കിട്ടുന്ന ഷോക്ക് അബ്സേർബർ ഇഫക്ട് ഉപയോക്താക്കളുടെ കാൽമുട്ടിനും പാദങ്ങൾക്കും തേയ്മാനം കുറയ്ക്കുമെന്നു ഡോക്ടർമാരെ ഉദ്ധരിച്ചു കമ്പനി ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക റബറിന്റെ ആവശ്യകത വർധിപ്പിക്കാനും ഇതു സഹായകമാകും.
സ്വാഭാവിക റബറിന്റെ നന്മയുമായി ഇവ നാച്വറ
12:16 AM Jan 21, 2017 | Deepika.com