കോഴിക്കോട്: ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീട്ടെയിൽ ജ്വല്ലറി രംഗത്തെ ആഗോള മുൻനിര ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 620 കോടി രൂപയുടെ (91.28 മില്യൺ യുഎസ് ഡോളർ) വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു.
ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ എം.പി. അഹമ്മദാണു പദ്ധതി പ്രഖ്യാപിച്ചത്. റീട്ടെയിൽ ശൃംഖലകളുടെ വിപുലീകരണത്തിന്റെ ഭാഗമായി മൂന്നു മാസത്തിനുള്ളിൽ 24 പുതിയ ഷോറൂമുകൾ ആരംഭിക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലായിരിക്കും വിപുലീകരണ പദ്ധതി പൂർത്തിയാക്കുക. മാർച്ച് അവസാനത്തോടെ ഗ്രൂപ്പിനു കീഴിലുള്ള ഷോറൂമുകളുടെ എണ്ണം 161 ൽ നിന്നു 185 ആയി ഉയരും. ആകെയുള്ള നിക്ഷേപത്തിൽ 220 കോടി രൂപ ഇന്ത്യയിലും 600 കോടി രൂപ ഗൾഫ് രാജ്യങ്ങളിലുമായിരിക്കും നിക്ഷേപിക്കുക.
പുതുതായി ആരംഭിക്കുന്ന 24 ഔട്ട്ലെറ്റുകളിൽ ഒമ്പത് എണ്ണം യുഎഇയിലും ഏഴ് എണ്ണം ഇന്ത്യയിലും, അഞ്ച് എണ്ണം സൗദി അറേബ്യയിലും രണ്ട് എണ്ണം ബഹ്റൈനിലും, ഒന്ന് കുവൈത്തിലുമായിരിക്കും തുറക്കുക. വിപുലീകരണ പദ്ധതികളുടെ ഭാഗമായി നിലവിലുള്ള 9,000 ജീവനക്കാരുടെ നിരയിലേക്ക് 1000 പുതിയ പ്രൊഫഷണലുകളെക്കൂടി നിയോഗിക്കും.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 620 കോടിയുടെ പദ്ധതി
12:16 AM Jan 21, 2017 | Deepika.com