ഷാങ്ഹായ് മേയർ രാജിവച്ചു
12:34 AM Jan 18, 2017 | Deepika.com
ബെയ്ജിംഗ്: ചൈനയിലെ ഷാങ്ഹായ് സിറ്റി മേയർ യാങ് സിയോങ് രാജിവച്ചു.രാജ്യവ്യാപകമായി ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണി നടത്തുന്ന സാഹചര്യത്തിലാണു രാജി. ഷാങ്ഹായ് മുനിസിപ്പൽ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിൽ പുതിയ മേയറെ പ്രഖ്യാപിക്കും.എക്സിക്യൂട്ടീവ് വൈസ് മേയർ യിങ് യാങ് പുതിയ മേയറാവുമെന്നാണു സൂചന. ഷെജിയാംഗ് പ്രവിശ്യയിൽ ഷി ചിൻപിംഗിന്റെ കീഴിൽ യാങ് പ്രവർത്തിച്ചിട്ടുണ്ട്.