കൊച്ചി: തിരുമല തിരുപ്പതി ദേവസ്വത്തിനു കീഴിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിൽ ഫെഡറൽ ബാങ്ക് പിഒഎസ് മെഷീനുകൾ സ്ഥാപിച്ചു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഗണേഷ് ശങ്കരൻ ദേവസ്വം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ ഹരീന്ദ്രനാഥിന് പിഒഎസ് മെഷീനുകൾ കൈമാറി. ദേവസ്വം ഒഎസ്ഡി ലക്ഷ്മി നാരായണ, ഫെഡറൽ ബാങ്ക് ഹൈദരാബാദ് റീജൻ മേധാവിയും എജിഎമ്മുമായ എസ്. വാസുദേവുഡു, ബാങ്ക് മാനേജരും മേധാവിയുമായ നരേന്ദ്ര പെമ്മരാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ പണമടവുകൾക്കായി പിഒഎസ് മെഷീൻ സ്ഥാപിക്കാൻ തിരുമല തിരുപ്പതി ദേവസ്വവുമായി കൈകോർക്കുന്ന ആദ്യത്തെ സ്വകാര്യബാങ്കാണ് ഫെഡറൽ ബാങ്കെന്ന് ഗണേഷ് ശങ്കരൻ പറഞ്ഞു. കാഷ് ലെസ് ഇടപാടുകളും ഡിജിറ്റൽ ഇടപാടുകളും പ്രോൽസാഹിപ്പിക്കുന്നതിന് ഫെഡറൽ ബാങ്ക് ഒട്ടേറെ ഡിജിറ്റൽ ഉൽപന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തിരുമല തിരുപ്പതി ദേവസ്വമാകട്ടെ തീർഥാടകരുടെ സൗകര്യാർഥം വളരെ നേരത്തേതന്നെ ഡിജിറ്റൽ മാർഗങ്ങളിലേക്കു മാറിയിട്ടുണ്ടെന്നതിനാൽ ഈ കൂട്ടുകെട്ടിന് പ്രസക്തി ഏറെയാണ്. കാഷ് ലെസ് ഇടപാടുകളുടെ കാലത്ത് തീർഥാടകർക്ക് തങ്ങളുടെ വഴിപാടുകൾ നടത്തുന്നത് ഇനി ഏറെ സൗകര്യമായിരിക്കും.
തിരുമല തിരുപ്പതി ദേവസ്വത്തിൽ ഫെഡറൽ ബാങ്കിന്റെ പിഒഎസ് മെഷീൻ
12:14 AM Jan 18, 2017 | Deepika.com