റോം: യുഎസ് എംബസി പലസ്തീനിൽനിന്നു ജറുസലേമിലേക്കു മാറ്റാനുള്ള നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം മേഖലയിലെ സമാധാനശ്രമങ്ങൾക്കു തിരിച്ചടിയാകുമെന്നു പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മഹമ്മൂദ് അബ്ബാസ്.
മധ്യേഷ്യയിലെ സമാധാന ചർച്ചയ്ക്കായി പാരീസിലേക്കു പോകുന്നവഴിയാണു മഹമ്മൂദ് അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്.
വത്തിക്കാനിൽ പലസ്തീൻ എംബസി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അദ്ദേഹം മാർപാപ്പയെ സന്ദർശിച്ചത്. പലസ്തീൻ - ഇസ്രയേൽ വിഷയത്തിൽ യുഎസിന്റെ വർഷങ്ങളായുള്ള നയങ്ങൾക്കു കടകവിരുദ്ധമായ തീരുമാനമാണു പലസ്തീനിലെ ടെൽ അവീവിൽനിന്ന് ജറുസലേമിലേക്കു നയതന്ത്രകാര്യാലയം മാറ്റുകയെന്നത്. ഇസ്രയേലും പലസ്തീനും തങ്ങളുടെ തലസ്ഥാന നഗരമായി കാണുന്നതൃ ജറുസലേമിനെയാണ്.
യുഎസ് എംബസി മാറ്റാനുള്ള നീക്കത്തിനെതിരേ പലസ്തീൻ പ്രസിഡന്റ്
12:47 AM Jan 15, 2017 | Deepika.com