മൊസൂൾ: ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യം വച്ചു നടന്ന വ്യോമാക്രമണത്തിൽ മൊസൂളിൽ 30 സിവിലിയൻമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ മൊസൂളിലെ അൽ -ജഡിഡ മേഖലയിൽ പതിച്ച മൂന്നു മിസൈലുകളാണ് സിവിലിയൻമാരുടെ ജീവനെടുത്തുതെന്നു പ്രദേശവാസികൾ പറഞ്ഞു.
മുതിർന്ന ഐഎസ് നേതാവ് ഹർബി അബ്ദേൽ ഖാദറിനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണു വിലയിരുത്തൽ. എന്നാൽ, ഹർബി അബ്ദേൽ ഖാദർ ആക്രമണം നടന്നിടത്ത് ഇല്ലായിരുന്നെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഇറാക്കി സേനയാണോ യുഎസ് സേനയാണോയെന്നു വ്യക്തമായിട്ടില്ല.
മൊസൂളിൽ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു
12:47 AM Jan 15, 2017 | Deepika.com