സാക്ഷം 2017 ഉദ്ഘാടനം നാളെ
11:37 PM Jan 14, 2017 | Deepika.com
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഊർജ ബോധവത്കരണ പരിപാടിയായ സാക്ഷം 2017 നാളെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടിയിലൂടെ പെട്രോളിയം ഉത്പന്നങ്ങളുടെ അമിത ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. പെട്രോളിയം ഉത്പന്നങ്ങളിൽനിന്നു മാറി പാരമ്പര്യേതര ഊർജസ്രോതസുകളെ കൂടുതൽ ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്നുമുണ്ട്. പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ (പിസിആർഎ), പൊതുമേഖലാ എണ്ണ-വാതക കമ്പനികൾ എന്നിവ ബോധവത്കരണ പദ്ധതിയിൽ പങ്കാളികളാണ്.