ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്‍റെ സാഫ്റൺ അപ്പാർട്ട്മെന്‍റ്സ് കൈമാറി

01:34 PM Jan 14, 2017 | Deepika.com
കൊച്ചി: ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസിന്‍റെ വടുതലയിലെ പാർപ്പിട സമുച്ചയം സാഫ്റൺ അപ്പാർട്ട്മെന്‍റ്സ് ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഒ.പി.സുനിൽ, ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് എംഡി എൻ.പി.നിഷാദ്, ഡയറക്ടർമാരായ എൻ.പി.നൗഷാദ്, എൻ.പി.നാഷിദ്, എൻ.പി.നാസർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ നിർമാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

ആധുനിക രീതിയിൽ നിർമിച്ചിരിക്കുന്ന 2*3 ബെഡ്റൂം അപ്പാർട്ട്മെന്‍റുകളുടെ ബാൽക്കണികൾ മുഴുവനായും കായലിന്‍റെ സൗന്ദര്യം കാണാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹെൽത്ത് ക്ലബ്, ക്ലബ് ഹൗസ്, കുട്ടികൾക്കുള്ള കളി സ്‌ഥലം, ലാൻഡ് സ്കേപ്പ് ഗാർഡൻ എന്നീ സൗകര്യങ്ങളെല്ലാം നൽകുന്ന ന്യൂക്ലിയസ് സാഫറൺ മിതമായ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.