ഒബാമയുടെ വളർത്തുനായ യുവതിയെ ആക്രമിച്ചു
12:43 AM Jan 14, 2017 | Deepika.com
വാഷിംഗ്ടൺഡിസി: വൈറ്റ് ഹൗസ് സന്ദർശിക്കാനെത്തിയ പതിനെട്ടുകാരിയെ ഒബാമയുടെ വളർത്തുനായ സണ്ണി കടിച്ചുപരിക്കേൽപ്പിച്ചു. കണ്ണിനു താഴെ മുറിവു പറ്റിയ യുവതിക്ക് വൈറ്റ് ഹൗസിലെ ഡോക്ടർ റൂണി ജാക്സൺ അടിയന്തരചികിത്സ നൽകി. തിങ്കളാഴ്ചയായിരുന്നു സംഭവം.