സാൻസാൽവദോർ: കുറ്റകൃത്യങ്ങൾക്കും രക്തച്ചൊരിച്ചിലിനും കുപ്രസിദ്ധി നേടിയ ലാറ്റിൻ അമേരിക്കൻ രാജ്യമായ എൽസാൽവദോറിൽ ബുധനാഴ്ച ഒറ്റ കൊലപാതകം പോലും റിപ്പോർട്ടു ചെയ്തില്ലെന്ന് പോലീസ് കമ്മീഷണർ ഹോവാർഡ് കാറ്റോ അറിയിച്ചു.
കഴിഞ്ഞവർഷം പ്രതിദിനം ശരാശരി 14 കൊലപാതകങ്ങളാണ് രാജ്യത്തു നടന്നത്. മയക്കുമരുന്നു മാഫിയയും മറ്റു സംഘടിത അക്രമി സംഘങ്ങളും അഴിഞ്ഞാടുന്ന രാജ്യമാണ് എൽസാൽവദോർ.
എൽസാൽവദോറിൽ സമാധാനത്തിന്റെ ഒരു ദിവസം
12:43 AM Jan 14, 2017 | Deepika.com