ബാൾട്ടിമൂർ തീപിടിത്തം: ആറു കുട്ടികൾ മരിച്ചു
12:43 AM Jan 14, 2017 | Deepika.com
വാഷിംഗ്ടൺ ഡിസി:യുഎസിലെ ബാൾട്ടിമൂർ നഗരത്തിൽ മൂന്നു നിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ ആറുകുട്ടികൾ മരിക്കുകയും മൂന്നു കുട്ടികൾക്കു പരിക്കേൽക്കുകയും ചെയ്തു. കുട്ടികളുടെ മാതാവിനും പൊള്ളലേറ്റിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.