സീയുൾ: ഉത്തരകൊറിയയുടെ പക്കൽ പത്ത് അണുബോംബുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്നു ദക്ഷിണകൊറിയൻ പ്രതിരോധ മന്ത്രാലയം പറ
ഞ്ഞു.
എട്ടുവർഷം മുൻപ് 40 കിലോഗ്രാം പ്ലൂട്ടോണിയമാണ് ഉത്തരകൊറിയയുടെ പക്കലുണ്ടായിരുന്നത്. 2016 അവസാനം ഇത് 50 കിലോഗ്രാമായി. പത്ത് അണുബോംബിന് ഇത്രയും പ്ലൂട്ടോണിയം മതി. സന്പുഷ്ട യുറേനിയം ഉപയോഗിച്ച് ആണവായുധം നിർമിക്കാനുള്ള ശേഷിയും ഉത്തരകൊറിയ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നു ദക്ഷിണകൊറിയ പുറപ്പെടുവിച്ച രണ്ടുപേജുള്ള ധവളപത്രത്തിൽ ചൂണ്ടിക്കാട്ടി.
ഉത്തരകൊറിയയ്ക്കു പത്ത് അണുബോംബിനുള്ള പ്ലൂട്ടോണിയം ശേഖരമുണ്ടെന്ന്
12:15 AM Jan 12, 2017 | Deepika.com