ദോഹ, ഖത്തർ: ട്രാവൽ ഫെസ്റ്റിവൽ 2017മായി ഖത്തർ എയർവേസ്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിലും ഇക്കോണമി ക്ലാസിലും അസാധാരണമായ ഓഫറുകളാണ് അവതരിക്കപ്പെടുന്നത്.
സ്പെഷൽ കന്പാനിയൻ ഫെയറുകൾ, ഗ്രൂപ്പ് ബുക്കിംഗ് ഡിസ്കൗണ്ടുകൾ, കിഡ്സ് ഫ്ലൈ ഫ്രീ ഓഫറുകൾ എന്നിവയാണ് ജനുവരി ഒന്‍പതു മുതൽ 16 വരെയുള്ള കാലാവധിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
എയർലൈൻസിന്റെ ആഗോള ഡെസ്റ്റിനേഷനുകളിലേക്ക് സീറോ ഫെയർ ഗോൾഡൻ ടിക്കറ്റ് സെർച്ച് ചെയ്ത് കണ്ടെത്താൻ ഖത്തർ എയർവേസിന്റെ സോഷ്യൽ മീഡിയ ഫോളോവർമാർക്ക് ട്രാവൽ ഫെസ്റ്റിവൽ ഓണ്‍ലൈൻ ട്രഷർ ഹണ്ട് സംഘടിപ്പിച്ചിട്ടുണ്ട്.
എയർലൈനിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളിൽ സെയ്ൽ കാലാവധിയിലുടനീളം ഇത്തരം ഓഫറുകൾ കണ്ടെത്താനുള്ള സൂചകങ്ങൾ ലഭ്യമായിരിക്കും.
2017 ജനുവരി 11 മുതൽ ഡിസംബർ 15 വരെയായിരിക്കും യാത്രാ കാലാവധി.
qatarairways.com , ഖത്തർ എയർവേസ് സെയിൽസ് ഏജന്റ് എന്നിവ വഴി പ്രമോഷൻ ഓഫർ നേടാം.
ട്രാവൽ ഫെസ്റ്റിവൽ പ്രമോഷനുമായി ഖത്തർ എയർവേസ്
11:59 PM Jan 11, 2017 | Deepika.com