കൊച്ചി: ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രത്യേക ഇളവുകൾ എയർ ഏഷ്യ അവതരിപ്പിച്ചു. കൊച്ചി, ബംഗളൂരു, ഗോഹട്ടി, ഗോവ, പൂന, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.
എയർ ഏഷ്യയുടെ ഗ്രൂപ്പ് ശൃംഖലയിൽ ക്വലാലംപുർ, ബാങ്കോക്ക് തുടങ്ങി ഒട്ടനവധി ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് 3499 രൂപയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. സിംഗപ്പൂർ, ഫുൽകേത്, ബാലി തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. കുറഞ്ഞ നിരക്കിൽ ഞായറാഴ്ച വരെ ബുക്കു ചെയ്യാം. മേയ് ഒന്നു മുതൽ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി.
കുറഞ്ഞ നിരക്കുമായി എയർ ഏഷ്യ
11:59 PM Jan 11, 2017 | Deepika.com