ജില്ലാ ജൂനിയർ ചെസ് മത്സരം ഏപ്രിൽ ഒന്നിന്

11:15 PM Mar 28, 2017 | Deepika.com
കുണ്ടറ: ജില്ലാ ചെസ് അസോസിയേഷന്റെയും കുണ്ടറ വൈഎംസിഎയുടെയും ആഭിമുഖ്യത്തിൽ ജില്ലാ അണ്ടർ–15 ചെസ് മത്സരം ഏപ്രിൽ ഒന്നിന് രാവിലെ 9.30ന് ഈസ്റ്റ് കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപമുള്ള വൈഎംസിഎ ഹാളിൽ നടക്കും. ഈ മത്സരത്തിൽ സെലക്ഷൻ ലഭിക്കുന്ന നാല് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംസ്‌ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ: 9048647280.