വീട്ടിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

11:15 PM Mar 28, 2017 | Deepika.com
ചവറ: വീട്ടിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.തേവലക്കര പെരുമ്പള്ളി ജംഗ്ഷനിലെ കളീക്കൽ പുത്തൻവീട്ടിൽ ദാസിന്റെ വീട്ടിൽ നിന്നാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ എട്ട് കിലോയോളം തൂക്കം വരുന്ന മൂർഖനെ പിടികൂടിയത്.തൃശൂർ സ്വദേശിയായ കുട്ടപ്പായിയാണ് പരിക്കേറ്റ് പ്രകോപിതനായി നിന്ന പാമ്പിനെ പിടികൂടി ചാക്കിലാക്കിയത് .പത്തനംതിട്ട, കോന്നിയിൽ നിന്നും എത്തിയ ഫോറസ്റ്റ് സ്െരടെക്കിംഗ് ഫോഴ്സ് ഓഫീസർ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാമ്പിനെ ഏറ്റുവാങ്ങി.