പ്ലാക്കാട് മൂർത്തിക്കാവ് ക്ഷേത്രത്തിൽ അശ്വതി ഉത്സവം നാളെ സമാപിക്കും

11:15 PM Mar 28, 2017 | Deepika.com
കൊല്ലം: പ്ലാക്കാട് മൂർത്തിക്കാവ് ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവം നാളെ ചമയവിളക്കോടെ സമാപിക്കും.
ഇന്ന് രാത്രി എട്ടിന് ആശാപ്രവീൺ ശർമയുടെ സംഗീതസദസ്. നാളെ രാവിലെ 6.30ന് സമൂഹപൊങ്കാല, പത്തിന് കലശാഭിഷേകം, വൈകുന്നേരം 5.30ന് ഉത്സവഘോഷയാത്ര, ചമയവിളക്ക്, താലപ്പൊലി, ശിങ്കാരിമേളം, തെയ്യം, മുത്തുക്കുടകൾ, നിശ്ചലദൃശ്യങ്ങൾ, എന്നിവയുടെ അകമ്പടിയോടെ ആദിച്ചനല്ലൂർ പെരുമാൾകുന്ന് മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂർത്താക്കാവ് ക്ഷേത്രത്തിൽ എത്തും.

6.30ന് ദീപാരാധന, വിളക്ക്, ഊരുചുറ്റുഘോഷയാത്ര, ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും തിരിച്ച് പ്ലാക്കാട് ജംഗ്ഷൻ, വായനശാല, റേഷൻകട, സെസൈറ്റി ജംഗ്ഷനിൽ എത്തി തിരികെ അശ്വതി സർവീസ് സ്റ്റേഷൻ, കുട്ടൻപിള്ള ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തും. രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം, 9.30ന് പുനലൂർ ആർബി പിള്ളയും സംഘവും അവതരിപ്പിക്കുന്ന വിൽക്കലാമേള എന്നിവയാണ് പരിപാടികൾ.