ഇന്ത്യൻ വിദേശ നിക്ഷേപ മേഖലയ്ക്കു കറുത്ത വർഷം; എട്ടുവർഷത്തെ മോശം പ്രകടനം

10:11 PM Jan 08, 2017 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍​നി​ന്നു വി​ദേ​ശ ക​മ്പ​നി​ക​ള്‍ 2016ല്‍ ​പി​ന്‍​വ​ലി​ച്ച​ത് 3 ബി​ല്യ​ണ്‍ ഡോ​ള​ര്‍. ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ല്‍ ഇ​ന്ത്യ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഇ​ത്. ഏ​റ്റ​വും ആ​ക​ര്‍​ഷ​ണീ​യ​മ​യി​രു​ന്ന ബോ​ണ്ട് വി​പ​ണി​യെ​യാ​ണ് ഇ​തു കാ​ര്യ​മാ​യി ബാ​ധി​ച്ച​ത്.

വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്നു ബോ​ണ്ട് മേ​ഖ​ല. മേ​ഖ​ല​യി​ലേ​ക്ക് പ​ണ​ത്തി​നന്‍റെഒ​ഴു​ക്കു കാ​ര്യ​മാ​യി ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്‍​വ​ലി​ക്ക​പ്പെ​ട്ട​തി​നന്‍റെഅ​ത്ര​യും എ​ത്താ​തി​രു​ന്ന​ത് മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു.

2017 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​നന്‍റെര​ണ്ടാം പാ​തി​യോ​ടെ മാ​ത്ര​മേ മേ​ഖ​ല​യ്ക്കു തി​രി​ച്ചു​ക​യ​റാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ 2016ല്‍ 20,566 ​കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വാ​ങ്ങി​യ​ത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ​വ​ര്‍​ഷം 43,646 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ വി​റ്റ​ഴി​ച്ച​ത്. വാ​ങ്ങി​യ​തി​നേ​ക്കാ​ളും ഏ​താ​ണ്ട് 23,080 കോ​ടി രൂ​പ അ​ധി​ക​മാ​ണി​ത്.
വി​ദേ​ശ നി​ക്ഷേ​പ​ത്തി​ല്‍ 2016നെ ​ക​ഴി​ഞ്ഞ എ​ട്ടു വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട കാ​ല​ഘ​ട്ട​മാ​ക്കി മാ​റ്റി​യ​തും ഈ ​വി​റ്റ​ഴി​ക്ക​ലാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് വി​ദേ​ശ നി​ക്ഷേ​പ മേ​ഖ​ല​യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​നന്‍റെമൂ​ല​കാ​ര​ണം. ഡോ​ള​ര്‍ ശ​ക്തി പ്രാ​പി​ച്ച​തും, യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് മൂ​ല്യം വ​ര്‍​ധി​പ്പി​ക്കും എ​ന്ന പ്ര​തീ​തി​യും, നോ​ട്ട് റ​ദ്ദാ​ക്ക​ലി​നെ തു​ട​ര്‍​ന്നു രാ​ജ്യ​ത്തു രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി​യും വി​പ​ണി​യു​ടെ മോ​ശം പ്ര​ക​ട​ന​ത്തി​നും ആ​ക്കം​ക്കൂ​ട്ടി.യുഎസിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ അട്ടിമറി വിജയവും ഇന്ത്യൻ വിപണിയിലെ വിദേശനിക്ഷേപങ്ങളുടെ പിൻവലി
ക്കലിനു കാരണമായി. വിദേശ നിക്ഷേപം വ്യാപകമായി പിൻവ ലിക്കപ്പെടുന്നത് രാജ്യത്തു ഒരു പുതിയ പ്രതിഭാസമായി സംഭവിച്ച ു കൊണ്ടിരിക്കുകയാണെന്നും ജിയോജിത് ബിഎൻപി പരിബാസിനന്‍റെഇൻവസ്റ്റ്മെന്‍റ് സ്ട്രാറ്റിജിസ്റ്റ് വിഭാഗം മേധാവി വി. കെ. വിജയ്കുമാർ പറഞ്ഞു.