കാവ്യകൗമുദി സാഹിത്യസമ്മേളനം

11:37 PM Mar 22, 2017 | Deepika.com
കൊല്ലം: കാവ്യകൗമുദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചിന്നക്കട ശങ്കർ നഗർ റിക്രിയേഷൻ ക്ലബിൽ 26ന് കവിയരങ്ങും സാഹിത്യസമ്മേളനവും നടക്കും. സാഹിത്യകാരിയായിരുന്ന മാധവി ക്കുട്ടി ഒരു അത്ഭുത പ്രതിഭാസം എന്ന വിഷയത്തിൽ സമ്മേളനം നടക്കും. ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. രാജൻ അധ്യക്ഷത വഹിക്കും. തുടർന്ന് കാവ്യാലാപനവും നടക്കും.