മിന്നലേറ്റ് കാള ചത്തു

11:37 PM Mar 22, 2017 | Deepika.com
പത്തനാപുരം: ഇടിമിന്നലേറ്റ് കാള ചത്തു. കാര്യറ പറയരുവിള എസ്ആർ ഭവനിൽ സജീവിന്റെ ഉടമസ്‌ഥതയിലുള്ള കാളയാണ് ചത്തത്. കഴിഞ്ഞദിവസം വൈകുന്നേരം ഉണ്ടായ ശക്‌തമായ ഇടിമിന്നലിലായിരുന്നു അപകടം.കമുകുംചേരി വാളിക്കോട് ഭാഗത്ത് സജീവിന്റെ ഫാമിലാണ് കാളയെ കെട്ടിയിരുന്നത്. രാത്രി ഏഴോടെ കാളയുടെ കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് തറയിൽ വീണുകിടക്കുന്ന കാളയെ കണ്ടത്. നിലവിൽ ഒരു ലക്ഷം രൂപ വിലയാണ് ഈ കാളയ്ക്ക് ഉള്ളത്. എച്ച്എഫ് ഇനത്തിൽ പെട്ട വലിയ കാളയായിരുന്നു.ഏകദേശം ഇരുനൂറ് കിലോയോളം തൂക്കമുള്ള കാളയെ ജെസിബിയുടെ സഹായത്തോടെയാണ് സംസ്കരിച്ചത്.