യുവാവ് അറസ്റ്റിൽ

11:37 PM Mar 22, 2017 | Deepika.com
കടയ്ക്കൽ: പതിമൂന്ന് വയസുള്ള ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വട്ടപ്പാറ ദിവ്യാ ഭവനിൽ വിഷ്ണു എന്നറിയപ്പെടുന്ന സജു (37) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ സഹോദരീ പുത്രനാണ് പ്രതി.

പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു പ്രതി. പെൺകുട്ടിക്ക് നിർത്താതെയുള്ള ഛർദ്ദിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്നുള്ള പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നറിയുകയും, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.