പീഡനക്കേസിലെ പ്രതി അറസ്റ്റിൽ

11:37 PM Mar 22, 2017 | Deepika.com
അഞ്ചൽ: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനംനൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിച്ചിക്കാല മനു ഭവനിൽ മനു (24) വിനെയാണ് കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ വെളിച്ചിക്കാല യിലെവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ എ.അഭിലാഷ്, ഏരൂർ എസ്ഐ.എൽ.രമ, സിപിഒ രജ്ബീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചണ്ണപ്പേട്ട മൂങ്ങോട് സ്വദേശിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയായതറിഞ്ഞപ്പോൾ ഒളിവിൽ പോകുകയായിരുന്നുവത്രേ. ഇതേത്തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. വെളിച്ചിക്കാല സ്വദേശിയായ മനു ചണ്ണപ്പേട്ടയിൽ വാടകക്ക് താമസിച്ചു വരവേയാണ് പെൺകുട്ടിയുമായി അടുപ്പം സ്‌ഥാപിച്ചത്. പ്രതി വെളിച്ചിക്കാലയിലുള്ള വീട്ടിൽ താമസിക്കുന്നതായുള്ള രഹസ്യവിവരം കൊല്ലം റൂറൽ എസ്പി.സുരേന്ദ്രന് ലഭിച്ചതിനെ തുടർന്ന് എസ്പി യുടെ നിർദേശ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ റിമാൻഡ് ചെയ്തു