സേവനാവകാശവും വിവരാവകാശവും സെമിനാറുകൾ ഇന്ന്

11:02 PM Mar 21, 2017 | Deepika.com
കൊല്ലം: ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സേവനാവകാശവും വിവരാവകാശവും എന്ന വിഷയത്തിൽ ഇന്ന് കരുനാഗപ്പള്ളിയിലും ചിറ്റുമലയിലും സെമിനാറുകൾ സംഘടിപ്പിക്കും. ഡേ.എൻ കൃഷ്ണകുമാർ വിഷയാവതരണം നടത്തും.

കരുനാഗപ്പള്ളിയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാർ രാവിലെ 11ന് ആർ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചിറ്റുമലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാർ ഉച്ച കഴിഞ്ഞ് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ് ഉദ്ഘാടനം ചെയ്യും.