പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്അപ്ലോഡ് ചെയ്യണം

11:02 PM Mar 21, 2017 | Deepika.com
കൊല്ലം: ജില്ലയിൽ തുറമുഖ വകുപ്പിൽ അസിസ്റ്റന്റ് ക്രെയിൻ ഡ്രൈവർ (ഇലക്ട്രിക്കൽ, കാറ്റഗറി നമ്പർ 201/2016) തസ്തികയുടെ തിരഞ്ഞെടുപ്പിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഗസറ്റ് വിജ്‌ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം തെളിയിക്കുന്ന നിശ്ചിത മാതൃകയിലുള്ള പരിചയ സർട്ടിഫിക്കറ്റ് അസൽ 30 നകം പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. മാതൃക പി എസ് സി യുടെ വെബ്സൈറ്റിലും ഗസറ്റ് വിജ്‌ഞാപനത്തിലും ലഭിക്കും.