പുകയില ഉല്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ

11:02 PM Mar 21, 2017 | Deepika.com
ചവറ: നിരോധിത പുകയില ഉല്പന്നങ്ങളുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. നീണ്ടകര ഹാർബറിന് സമീപം കച്ചവടം നടത്തി വരുന്ന ചവറ സ്വദേശി മുഹമ്മദ് കുഞ്ഞ് (70), ശക്‌തികുളങ്ങര സ്വദേശിനി ശാന്തകുമാരി (56), നീണ്ടകര സ്വദേശിനി മേരി (64) എന്നിവരെയാണ് ചവറ സിഐ ഗോപകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്.

രണ്ടായിരത്തിലധികം കവർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൂന്നു പേരിൽ നിന്നായി കണ്ടെടുത്തതായിട്ടാണ് വിവരം. പ്രിൻസിപ്പൽ എസ് ഐ ജയകുമാർ, ഗ്രേഡ് എസ്ഐ വിജയകൃഷ്ണൻ, എന്നിവരടങ്ങിയ സംഘമാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.