ആദിച്ചനല്ലൂർ പെരുമാൾകുന്ന് ക്ഷേത്രത്തിൽ തിരുവോണ ഉത്സവം

11:02 PM Mar 21, 2017 | Deepika.com
കൊല്ലം: പെരുമാൾകുന്ന് മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണ ഉത്സവവും ഭാഗവത സപ്താഹയജ്‌ഞവും തുടങ്ങി. 24 ന് എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. എല്ലാദിവസവും രാവിലെ അഞ്ചിന് ഗണപതിഹോമം, വൈകുന്നേരം 6.30ന് ദീപാരാധന എന്നിവ നടക്കും.

ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് 3.30ന് അവഭൃഥസ്നാനഘോഷയാത്ര. താലപ്പൊലി, വാദ്യമേളം, മുത്തുക്കുടകൾ, എന്നിവയുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ നിന്നും തിരിച്ച് ആദിച്ചനല്ലൂർ മാടൻകാവ് മഹാദേവക്ഷേത്രം, തച്ചനില്ലാകാവ് വഴി ചെന്തിട്ട ഭഗവതി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ആദിച്ചനല്ലൂർ ജംഗ്ഷൻ വഴി ക്ഷേത്ര ആറാട്ടുകളമായ കുത്തൂഴിയിൽ അവഭൃഥ്സ്നാനം നടത്തും. തുടർന്ന് ക്ഷേത്രത്തിൽ എത്തും.

23ന് രാത്രി എട്ടിന് സത്സംഗ്. 24ന് പുലർച്ചെ ദേവിക്ക് പൊങ്കാല, വൈകുന്നേരം നാലിന് എഴുന്നള്ളത്ത്, അഞ്ചിന് ഞെക്കാട് ശശി അവതരിപ്പിക്കുന്ന കഥാപ്രസംഗം, രാത്രി ഒമ്പതിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും എന്നിവയാണ് പരിപാടികൾ.